Uncategorized
സ്വന്തം ചെയർമാനെ വോട്ട് ചെയ്ത് പുറത്താക്കും, കേരള കോൺഗ്രസിൽ ധാരണ, പാലാ നഗരസഭയിൽ ട്വിസ്റ്റ്

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാന് എതിരായ അവിശ്വാസത്തെ കേരള കോൺഗ്രസ് അംഗങ്ങൾ തന്നെ പിന്തുണയ്ക്കാൻ ധാരണ. ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഫ് ആണ് അവിശ്വാസം കൊണ്ട് വന്നത്. പാർട്ടിയിലെ ധാരണ പ്രകാരം ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ നിർദ്ദേശം ഇയാൾ അംഗീകരിക്കാത്ത തോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്. ജോസ് കെ മാണി അടക്കം ഷാജു തുരുത്തനോട് ചർച്ച നടത്തിയെങ്കിലും ധാരണ ഉണ്ടായില്ല. ഇന്ന് 11 മണിക്കാണ് നഗരസഭയിൽ അവിശ്വാസം.