Uncategorized
പേരാവൂർ പഞ്ചായത്തിന് മുന്നിൽ വ്യാപാരികളുടെ ധർണ ഇന്ന്

പേരാവൂർ: തൊഴിൽ നികുതി വർധനക്കെതിരെയും യൂസർഫീ വർധനക്കെതിരെയും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തും. പേരാവൂർ, മണത്തണ, തൊണ്ടിയിൽ യൂണിറ്റുകളാണ് വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ പേരാവൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുക. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.