Uncategorized
രഹസ്യവിവരത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധന; പിടികൂടിയത് 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‍ലാന്റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. എന്നാൽ പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.