Uncategorized

ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ദില്ലി: ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിച്ചുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button