Uncategorized
വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി വനംവകുപ്പ്; മൃഗങ്ങളുടെ സാന്നിധ്യം പരിശോധിക്കാന്‍ റിയല്‍ ടൈം മോണിറ്ററിങ്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം. 28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കാനും ധാരണ