Uncategorized

കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ ഉത്സവം ആറട്ടോടെ സമാപിച്ചു

കണിച്ചാർ: ആറ് ദിവസമായി നീണ്ടു നിന്ന കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ ഉത്സവത്തിന് തിരുആറാട്ടോടെ സമാപനം. കാളികയം പാലത്തിന് സമീപം ദീപാലംകൃതമായ ആറാട്ടുകടവിലായിരുന്നു തിരു ആറാട്ട് നടന്നത്. ആറാട്ട് ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. തുടർന്ന് ആറാട്ട് എതിരേല്പിന് ശേഷം പറ നിറയ്ക്കലും മഹാ കാണിക്കയും കൊടിയിറക്കലും നടന്നു. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലിന്റെയും ക്ഷേത്രം മേൽശാന്തി സെന്തിൽ നാഥിന്റെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button