Uncategorized
‘പഞ്ചമി പെണ്ണിട’ത്തിൽ പാതിരാവോളം ആടിയും പാടിയും സ്ത്രീകൾ, പൊതുവിടങ്ങൾ പെണ്ണിന്റേത് കൂടിയാകുമ്പോൾ

തിരുവനന്തപുരത്തിന്റെ സാംസ്കാരികമേഖലയിൽ വലിയ പ്രാധാന്യമുള്ള ഒരിടമാണ് മാനവീയം വീഥി. അതിൽ തന്നെ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഓർമ്മയുണർത്തുന്ന നീർമാതളം ഇടവും. മാധവിക്കുട്ടിയുടെ ഓർമ്മയ്ക്കായി എഴുത്തുകാരി സുഗതകുമാരിയാണ് ഈ നീർമ്മാതളം നട്ടത്. ഈ ഇടം ഇപ്പോൾ അറിയപ്പെടുന്നത് ‘പഞ്ചമി പെണ്ണിടം’ എന്നാണ്.
സ്വതവേ പൊതുവിടങ്ങൾ കുറവാണ് സ്ത്രീകൾക്ക്. എന്നാൽ, ഒറ്റയ്ക്കും ഒരുമിച്ചും ഇരിക്കാനും കൂട്ടായ്മകളിൽ തങ്ങളെ തന്നെ പ്രകടിപ്പിക്കാനും സ്ത്രീകൾക്കായി ഒരിടം എന്ന നിലയിലേക്ക് ‘പഞ്ചമി പെണ്ണിടം’ മാറുകയാണ്. തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച വനിതാ ജങ്ഷന്റെ ജില്ലാതല പരിപാടികൾ അരങ്ങേറിയതും ഇവിടെ തന്നെ. പാട്ടും നൃത്തവും അടക്കം വിവിധ പരിപാടികളുമായി സ്ത്രീകൾ ഇവിടെ ഒത്തുചേർന്നു. ചിത്രങ്ങൾ കാണാം.