മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവളം; നാലുവരിപ്പാതയുടെ പ്രവര്‍ത്തികള്‍ മന്ദഗതിയില്‍ നീങ്ങുന്നതിനാല്‍ ഭൂ ഉടമകള്‍ സമ്മര്‍ദ്ദത്തിലാണെന്ന് കൊട്ടിയൂര്‍ റെസിഡന്‍സ് അസോസിയേഷൻ

കേളകം: മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവളം നാലുവരിപ്പാതയുടെ പ്രവര്‍ത്തികള്‍ മന്ദഗതിയില്‍ നീങ്ങുന്നതിനാല്‍ ഭൂ ഉടമകള്‍ സമ്മര്‍ദ്ദത്തിലാണെന്ന് കൊട്ടിയൂര്‍ റെസിഡന്‍സ് അസോസിയേഷൻ കൺവീനർ ജിൽസ് മേക്കൽ രക്ഷധികാരി ജെകബ് ചോലമറ്റം, സജി ജോർജ്, വിത്സൻ മുഞ്ഞനാട്ട് എന്നിവർ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനന്തവാടി മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് 2025 ഫെബ്രുവരി 3 ന് കണ്ണൂർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. കോഴിക്കോട് വികെ കൺസൾട്ടൻസി ആണ് 30-9-2024 ൽ ഏൽപ്പിച്ചു നൽകിയ ഉത്തരവ് പ്രകാരം 85 ഹെക്ടർ ഭൂമി സർവ്വേയ്ക്കുവേണ്ടി ഉപയോഗിച്ചത്. വളരെ വേഗത്തിൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ജില്ലാതല ഉന്നതാധികാരസമിതി രൂപീകരിക്കാത്തതിനാൽ 11 (1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതില്‍ കാലതാമസം നേരിടുകയാണ്. 2017 ൽ ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ഏറ്റെടുത്ത റോഡിന്റെ പ്രവർത്തികൾ നിലവിൽ മന്ദഗതിയിൽ നീങ്ങുന്നതിനാൽ ഭൂ ഉടമകൾ സമ്മർദ്ദത്തിൽ ആണെന്നും നേതാക്കൾ പറഞ്ഞു. നഷ്ടപരിഹാരം നൽകി പുനരധിവാസം എത്രയും വേഗത്തിൽ ആക്കണം എന്നും, പ്രത്യേക പാക്കേജ് അനുവദിച്ച് കിട്ടണമെന്നും കൊട്ടിയൂർ റെസിഡൻസ് അസോസിയേഷൻ പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.




