Uncategorized
കണിച്ചാർ തൈപ്പൂയ്യ മഹോത്സവം; കാവടി, താലപ്പൊലി ഘോഷയാത്ര നടന്നു

കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിൻ്റെ ഭാഗമായി കാവടി,താലപ്പൊലി ഘോഷയാത്ര നടന്നു.എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇരിട്ടി യൂണിയൻ സെക്രട്ടറി കെ.വി.അജി, ശാഖാ യോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ, സെക്രട്ടറി രാജേന്ദ്രപ്രസാദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ടി.സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.ആറ്റാംചേരി കളപ്പുര, ചെങ്ങോം കുലോത്തും കണ്ടി,വളയംചാൽ എന്നിവിടങ്ങളിൽ നിന്നും കാവടിയാട്ടം, ദീപകാഴ്ചകൾ, കരകാട്ടം, പൂക്കാവടി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് കാവടി അഭിഷേകവും താല സമർപ്പണവും നടന്നു.കാവടി, താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്