Uncategorized
‘കാട്ടാന സോഫിയയെ ആക്രമിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ; നിർധനകുടുംബമാണ്, മൂത്ത കുട്ടി ഊമ’; വാഴൂർ സോമൻ

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വാഴൂർ സോമൻ എംഎൽഎ. തോട്ടിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചതെന്ന് വാഴൂർ സോമൻ പറഞ്ഞു. 21 കാട്ടാനകൾ പ്രദേശത്ത് സ്കൂളിനടുത്ത് വരെ എത്തിയ വിവരം നേരത്തെ അറിയിച്ചതാണ്. ഇടുക്കിയിൽ റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും ഇല്ലാത്തത് പ്രശ്നമെന്ന് എംഎൽഎ പറഞ്ഞു.
തനിക്ക് നേരിട്ട് അറിയാവുന്ന കുടുംബമാണെന്നും നിർധനകുടുംബമാണെന്നും വാഴൂർ സോമൻ പറഞ്ഞു. സോഫിയ രണ്ട് കുട്ടികളാണുള്ളത് മൂത്ത കുട്ടി ഊമയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും കോട്ടയം ജില്ലയിലാണ്. ഇക്കാര്യം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് ആർ.ആർ.ടി ടീം എത്തുമ്പോഴേക്കും നടക്കാനുള്ളതൊക്കെ നടന്നിരിക്കുമെന്ന് എംഎൽഎ പറഞ്ഞു.