Uncategorized
മഹാ കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി; ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് ദ്രൗപതി മുര്‍മു

ദില്ലി:മഹാ കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ രാഷ്ട്രപതി സ്നാനം നടത്തി. പ്രയാഗ് രാജിലെ സംഗംഘാട്ടിലെ പൂജയിലും പ്രാർത്ഥനയിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറും ദില്ലി വോട്ടെടുപ്പ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിലെത്തി സ്നാനം നടത്തിയിരുന്നു.
ഇതിനിടെ, കുംഭമേള നടത്തിപ്പിൽ സർക്കാറിനെതിരെ അഖിലേഷ് യാദവ് രൂക്ഷ വിമർശനം ഉയർത്തി. കുംഭമേളയ്ക്കെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും സ്ത്രീകൾക്ക് ഒരു സൗകര്യവും കുംഭമേള നഗരിയിലില്ലെന്നും അഖിലേഷ് എക്സിൽ കുറിച്ചു. മുഖ്യമന്ത്രി സമ്പൂർണ തോൽവിയാണെന്നും ഉപമുഖ്യമന്ത്രിമാരെ കാണാനില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.