Uncategorized
സിപിഐ പടിയൂർ ബ്രാഞ്ച് സമ്മേളനം നടന്നു

ഇരിട്ടി: സിപിഐ പടിയൂർ ബ്രാഞ്ച് സമ്മേളനം പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്നു.AIYF ഇരിട്ടി മണ്ഡലം സെക്രട്ടറി പ്രജീഷിന്റെ അധ്യക്ഷതയിൽ ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ വി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി എ സി സെബാസ്റ്റ്യൻ, ബ്രാഞ്ച് സെക്രട്ടറി
കെ കെ പ്രഭാകരൻ, സുമേഷ്,
ദിനേശൻ, മുകുന്ദൻ, മിലൻ എന്നിവർ സംസാരിച്ചു.
പുതിയ സെക്രട്ടറിയായി കെ കെ പ്രഭാകരനെയും അസി : സെക്രട്ടറിയായി പി പി മനോഹരനെയും തിരഞ്ഞെടുത്തു.