Uncategorized

മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി ഷാർജ പോലീസ്

ഷാർജ : ഷാർജയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അൽ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ശക്തമാക്കി. വസ്ത്രമൊന്നും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പൽ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് അധികൃതരെ അറിയിച്ചു. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ പൊക്കിൾകൊടി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ഫോറൻസിക് ലാബിലേക്കും മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button