Uncategorized
സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റേയും യെമന്‍ പൗരന്റേയും വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ വച്ച് മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെയും യെമന്‍ പൗരന്റെയും വധശിക്ഷ നടപ്പാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ധിഖിനെ റിയാദിലെ കടയില്‍ വെച്ച് കവര്‍ച്ചക്കിടെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. സൗദി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബില്‍ സഅദ് അല്‍ശഹ്‌റാനി, യമന്‍ പൗരനായ അബ്ദുള്ള അഹമ്മദ് ബാസഅദ് എന്നിവരെയാണ് സൗദി ഭരണകൂടം വധിച്ചത്. ഇക്കാര്യം സൗദി ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്.