Uncategorized

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളോടും ഭാര്യയോടും ക്രൂരത, പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

വിഴിഞ്ഞം: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം വെണ്ണിയൂർ വവ്വാമൂലയിൽ വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും മാതാവിനോടും ഭർത്താവിന്‍റെ ക്രൂരത. ഭാര്യയേും മക്കളേയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയി. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയോടെ യുവതിയും കുട്ടികളും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.

കഴിഞ്ഞ ദിവസമാണ് യുവതിയോടും കുട്ടികളോടും ഭർത്താവ് കൊടും ക്രൂരത കാട്ടിയത്. മരുന്നും ഭക്ഷണവുമില്ലാതെ അവശനിലയിലായിരുന്നു യുവതിയും മക്കളും. ഒടുവിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നും യുവതി പറഞ്ഞു.

ഈ ഓർഡറിൻ്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നു കളഞ്ഞ്. വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്.നിലവിൽ വിഴിഞ്ഞം സ്റ്റേഷനിൽ തന്നെ തുടരുകയാണ് അമ്മയും മക്കളും. സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്തതായും വിശദമായ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button