അമ്പായത്തോട് യുപി സ്കൂൾ & സെന്റ് ജോർജ് എൽ പി സ്കൂൾ സംയുക്ത വാർഷിക ആഘോഷം

അമ്പായത്തോട് : അമ്പായത്തോട് യുപി സ്കൂളിന്റെയും സെന്റ് ജോർജ് എൽ പി സ്കൂളിന്റെയും സംയുക്ത വാർഷികാഘോഷം നടത്തി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ അനീഷ് കാട്ടാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിട്ടി ബിപിസിയായ ശ്രീ.ടി. എം തുളസീധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.കെ. എൻ. സുനീന്ദ്രൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷാജി പൊട്ടയിൽ, വാർഡ് മെമ്പർമാരായ ഷേർലി പടിയാനിക്കൽ ,ബാബു കാരിവേലിൽ, പേരാവൂർ ട്രൈബൽ ഓഫീസർ, കുഞ്ഞിരാമൻ എന്നിവർ എൻഡോവ് മെന്റ് വിതരണം നടത്തി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ടു മാരായ ശ്രീ.ജോമി ഇ ടശ്ശേരി കുന്നേൽ ശ്രീ.നിഷാന്ത് മാച്ചേരിയിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലീഡർമാർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. മിനി ജോസഫ് സ്വാഗതവും യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് നന്ദിയും അറിയിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.