Uncategorized
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; അക്രമികൾ യുവതിയെ ആശുപത്രിയിലെത്തിച്ചു, പൊലീസ് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.
നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂര്യയുടെ വീട്ടിൽ കയറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു. വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.