Uncategorized

കെ.സി.ബി.സി. അധ്യാപക പുരസ്‌കാരം ബിജു ഓളാട്ടുപുറത്തിന്

കൊട്ടിയൂർ: കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ സംസ്ഥാനത്തെ മികച്ച അധ്യാപകർക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ബിജു ഓളാട്ടുപുറം അർഹനായി. സംസ്ഥാനത്തെ മികച്ച അപ്പർ പ്രൈമറി അധ്യാപകനായാണ് തലശ്ശേരി ചാലിൽ സെയ്ന്റ് പീറ്റേഴ്സ് യു.പി. സ്കൂൾ അധ്യാപകനായ ബിജു ഓളാട്ടുപുറത്തെ തിരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേ തരരംഗങ്ങളിലും സാമൂഹിക-സാംസ്‌കാരിക, സംഘടനാ പ്രവർത്തനങ്ങളിലുമുള്ള മികവ് പരിഗണിച്ചാണ് അവാർഡ്. തൃശ്ശൂരിൽ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
ഭാര്യ: ജെയ്ഷ. പവൻ, ഹെവൻ, റെയൻ എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button