കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ചേർന്നു

കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ 44-മത് കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് നടന്നു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാജേഷ് വി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജർ സതീഷ് കുമാർ പി കെ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി വിജേഷ് എ.കെ സ്വാഗതം പറഞ്ഞു. കണ്ണൂർ അസി. എക്സൈസ് കമ്മീഷണർ സജിത്ത് കുമാർ.പി, അസ്സോസ്സിയേഷൻ സംസ്ഥാന ട്രഷറർ ഷാജി.കെ, സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി, ഡിവിഷൻ മനേജർ സലിംകുമാർ ദാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി പ്രസിഡന്റ്: സതീഷ് കുമാർ.പി. കെ (വിമുക്തി ജില്ലാ മനേജർ),വൈസ്.പ്രസിഡൻ്റ് വിജേഷ് എ.കെ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ) സെക്രട്ടറി: എബി തോമസ്(എക്സൈസ് ഇൻസ്പെക്ടർ)ജോ.സെക്രട്ടറി: പ്രജീഷ്കുന്നുമ്മൽ, (എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്)ട്രഷറർ: സിനു കൊയിലോത്ത്.(എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ) എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി രാജേഷ്.വി( ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ) സജിത്ത് കുമാർ.പി, (അസി. എക്സൈസ് കമ്മീഷണർ),
ജനാർദ്ദനൻ പി.പി (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ) സലിംകുമാർ (ദാസ് ഡിവിഷൻ മനേജർ )ഷാജി.കെ, എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ എന്നിവരെയും തിരഞ്ഞെടുത്തു.