Uncategorized
7 വയസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിൽ എത്തിച്ചതോടെ പീഡനവിവരം പുറത്തറിഞ്ഞു, അച്ഛൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ 7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.