Uncategorized
314 യാത്രക്കാർ, പാർക്ക് ചെയ്ത വിമാനത്തിലേക്ക് ലാൻഡിംഗിന് പിന്നാലെ ചിറകിൽ ഇടിച്ച് കയറി മറ്റൊരു വിമാനം

സിയാറ്റിൽ: ലാൻഡിംഗിന് തൊട്ട് പിന്നാലെ അമേരിക്കയിൽ കൂട്ടിയിടിച്ച് രണ്ട് വിമാനങ്ങൾ. അമേരിക്കയിലെ സിയാറ്റിൽ ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ജപ്പാൻ എയർലൈന്റെ യാത്രാ വിമാനവും ഡെൽറ്റ എയർലൈന്റെ ജെറ്റ് വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
തെന്നിയെത്തിയ വിമാനം തങ്ങളുടെ വിമാനത്തിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. വിമാനത്തിന് വിറയൽ അനുഭവപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റൻ അപകട വിവരത്തേക്കുറിച്ച് വിശദമാക്കിയെന്നും മറ്റൊരു യാത്രക്കാരൻ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടനെ തന്നെ ഡീ ബോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകളായി നിരവധി സമാന സംഭവങ്ങളാണ് അമേരിക്കയിലുണ്ടായിട്ടുള്ളത്.