Uncategorized
വാതിൽ അടച്ചില്ല, തെറിച്ച് വീണു, തല പോസ്റ്റിലിടിച്ചു; വിമുക്തഭടൻ ബസിൽനിന്ന് വീണു മരിച്ചു

കൽപ്പറ്റ: വയനാട് ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്. അപകടമുണ്ടായത് ബസ്സിന്റെ ഡോർ അടക്കാത്തതിനെ തുടർന്നാണെന്ന് വീഡിയോയിൽ വ്യക്തം. ബസിലെ ക്യാമറ ദൃശ്യങ്ങളാണ് പുറത്തായത്. തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ഹരിദാസൻ മരിച്ചത്. പുറത്തേക്ക് തെറിച്ചുവീണ ഹരിദാസൻ റോഡിലെ പോസ്റ്റിൽ തലയിടിച്ചാണ് മരിച്ചത്. വയനാട് തെക്കുംതറയിൽ വച്ച് ആയിരുന്നു അപകടം. സംഭവത്തിൽ കൽപ്പറ്റ കോട്ടത്തറ റൂട്ടിൽ ഓടുന്ന ദിയ ബസിൻ്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.