Uncategorized

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ്: മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ തിരികെ നല്‍കണമെന്ന് അന്വേഷണ സംഘത്തോട് ഹൈക്കോടതി

ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി. മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ പിടിച്ചെടുത്തത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനം ആണ്‌. അന്വേഷണത്തിന്റെ പേരിൽ അനാവശ്യ ചോദ്യങ്ങൾ പാടില്ല എന്നും കോടതി ഉത്തരവിട്ടു.

മാധ്യമപ്രവർത്തകരുടെ കുടുംബത്തെ കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ എസ്ഐറ്റി ചോദിക്കരുത്. മാധ്യമപ്രവർത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണമെന്നും ഈ മാസം 10നകം വിവരങ്ങൾ ശേഖരിക്കുന്നത് പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. പൊലീസ് അപ്ലോഡ് ചെയ്ത എഫ്ഐആർ ഡൗൺലോഡ് ചെയ്ത് വാർത്ത നൽകിയവരെ ആണ് എസ്ഐടി സമൻസ് അയച്ചു വിളിച്ചു വരുത്തി ഉപദ്രവിച്ചത്. ഇതിനെതിരെ 4 മാധ്യമപ്രവർത്തകരും ചെന്നൈ പ്രസ് ക്ലബ്ബും ആണ്‌ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button