Uncategorized
ഈരായിക്കൊല്ലി മുത്തപ്പന്‍ മടപ്പുര തിറയുത്സവം നാളെ തുടങ്ങും

പേരാവൂർ : ഈരായിക്കൊല്ലി മുത്തപ്പന്‍ മടപ്പുര തിറയുത്സവം വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച
വരെ നടക്കും. വ്യാഴാഴ്‌ച വൈകിട്ട് ആറിന് കൊടിയേറ്റം, വെള്ളിയാഴ്ച വൈകിട്ട് പാലയാട്ടുകരിയില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍. ശനിയാഴ്ച ഗാനമേള, ഞായറാഴ്ച കോടംചാല്‍ , അത്തൂര്‍, പെരുന്തോടി, കക്കാട് എന്നിവിടങ്ങളില്‍ നിന്ന് താലപ്പൊലി ഡി.ജെ ഘോഷയാത്രകള്‍, തിങ്കളാഴ്ച വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.