Uncategorized

മണത്തണ ഗ്രാമോത്സവം ; വോളിബോൾ മത്സരം തുടങ്ങി

മണത്തണ: മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായി ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽ ഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർകൊളീജിയറ്റ് വോളിബോൾ മത്സരം തുടങ്ങി. ശനിയാഴ്ച വരെ മണത്തണ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയക്ക് വിധേയമാകുന്ന പേരാവൂർ സ്വദേശി ഫിദ ഷെറിന്റെ ചികിത്സക്കായുള്ള തുക ശേഖരിക്കുന്നതിനായി കൗണ്ടറും തുടങ്ങിയിട്ടുണ്ട്.

സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ്, പഞ്ചായത്ത് അംഗം ബേബി സോജ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button