Uncategorized

പത്താം ക്ലാസ് പാസായവർക്ക് പങ്കെടുക്കാം, പ്രായം 45 വരെ; കാലടി സംസ്കൃത സർവകലാശാലയിൽ ജോബ് ഫെയർ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ജോബ് ഫെയർ ഫെബ്രുവരി 20 ന്. സർവകലാശാലയിലെ പ്ലെയ്സ്‍മെന്റ് സെൽ, എംപ്ലോയ്‍മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജോബ് ഫെയർ.

കാലടിയിലെ അക്കാദമിക് ബ്ലോക്ക് രണ്ടിലാണ് പ്രയുക്തി ജോബ് ഫെയർ സംഘടിപ്പിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് രണ്ട് വരെ നടത്തുന്ന ജോബ് ഫെയറിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം സമീപ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. എസ് എസ് എൽ സി മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർക്ക് വരെ പങ്കെടുക്കാവുന്നതാണ്. പ്രായ പരിധി 20-45. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9497182526, 9656036381, 9048969806 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button