Uncategorized
അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചു

കേളകം: അടക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് തുടക്കം കുറിച്ചു. ഉത്സവത്തിൻ്റെ ആരംഭം കുറിച്ചുകൊണ്ട് കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ നടത്തിയ കൊടിമരഘോഷയാത്രയിലും, വൈകുന്നേരം നടത്തിയ കൊടിയേറ്റിലും നിരവധി ഭക്തർ അണിനിരന്നു. തുടർന്ന് ഊട്ട്പുര സമർപ്പണം നടത്തി.
ഫെബ്രുവരി 3 തിങ്കളാഴ്ച ആരംഭിച്ച ഉത്സവം ഫെബ്രവരി ഏഴ് വെള്ളിയാഴ്ച സമാപിക്കും.