Uncategorized
‘ഡോക്ടർ എഴുതുന്ന മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ സ്റ്റോക്കില്ല’; പരാതിയുമായി രോഗികൾ

തിരുവനന്തപുരം: ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ സ്റ്റോക്കില്ലെന്ന പരാതിയുമായി രോഗികളും കൂട്ടിരിപ്പുകാരും. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്തെത്തിയ രോഗികൾക്ക് അടക്കം മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. വിലയേറിയ മരുന്നുകളിൽ ഭൂരിപക്ഷവും സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് വാങ്ങേണ്ടി വരുന്നുവെന്നാണ് ആക്ഷേപം. എന്നാൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴി (കെഎംഎസ്‌സി) വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളും ഹാർമസിയിൽ ലഭ്യമാകുന്നതായി അധിക്യതർ അറിയിച്ചു.