സിപിഐ അമ്പലക്കണ്ടി ബ്രാഞ്ച് സമ്മേളനം നടന്നു

അമ്പലക്കണ്ടി: സിപിഐ അമ്പലക്കണ്ടി ബ്രാഞ്ച് സമ്മേളനം കൊന്നക്കാ മണ്ണിൽ ബാലൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. പി കെ മോനിച്ചന്റെ അധ്യക്ഷതയിൽ സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ അസി : സെക്രട്ടറി കെ ടി ജോസ്,
ഡോ ജി ശിവരാമകൃഷ്ണൻ, സന്തോഷ് പാലക്കൽ. എന്നിവർ സംസാരിച്ചു. എം പി മനോജ് നെ സെക്രട്ടറിയായും അസി.സെക്രട്ടറിയായി രാജീവനെയും സമ്മേളനം തിരഞ്ഞെടുത്തു. അമ്പലക്കണ്ടി കീഴ്പ്പള്ളി ചതിരൂർ റോഡ് മെക്കാടം ചെയ്യത് പൂർത്തിക്കരിക്കുക, അമ്പലക്കണ്ടി ആറളം ഫാം പാലം പണി പൂർത്തീകരികരിക്കുക, RRT യിൽ ജോലി ചെയ്യുന്ന വാച്ചർമാർക്ക് ശമ്പള കുടിശ്ശിക ഉടനെ നൽകുക, ശമ്പളം വർദ്ധിപ്പിക്കുക, തൊഴിലാളികളുടെ വേദന കുടിശ്ശിക ഉടനെ കൊടുത്തു തീർക്കുക, ആറളം ഫാം തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ നൽകുക എന്നീ കാര്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെടാൻ സമ്മേളനം തീരുമാനിച്ചു.