ദുർഗന്ധം മണത്ത് നാട്ടുകാരെത്തി, കാനാലിനടുത്ത് പായയിൽ പൊതിഞ്ഞ് മൃതദേഹം; കൊലപ്പടുത്തിയത് ആര്, അന്വേഷണം

ഇടുക്കി: പായയില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് മൂലമറ്റം സ്വദേശികളാണെന്ന് പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. വാഗമണ്‍ സംസ്ഥാനപാതയോരത്തെ തേക്കിന്‍കൂപ്പിന് സമീപം ടെയില്‍ റെയ്‌സ് കനാലിനോട് ചേര്‍ന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
ഇന്നലെ രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരം ശ്രദ്ധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി കാഞ്ഞാര്‍ പൊലീസിനെ വിവരമറിയിച്ചത്. ഏതാനും സമയത്തിനുള്ളില്‍ തന്നെ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, കാഞ്ഞാര്‍ എസ്.എച്ച്.ഓ ശ്യാം കുമാര്‍, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി.കൊല ചെയ്ത ശേഷം കൊണ്ടുവന്നിട്ടതാണെന്നാണ് സംശയം.