Uncategorized
രോഗികൾക്ക് ദയാവധത്തിനായി അനുമതി തേടാം; ദയാവധത്തിൽ നയം നടപ്പാക്കി കർണാടക സർക്കാർ

ദയാവധത്തിൽ നയം നടപ്പാക്കി കർണാടക സർക്കാർ. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള രോഗികൾക്ക് ദയാവധത്തിനായി കോടതിയിൽ അനുമതി തേടാം. 2023ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം.രോഗികൾ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷയില്ലാത്ത നിരവധി മെഡിക്കൽ പ്രൊഫഷണലുകളുടെയും പാലിയേറ്റീവ് കെയറിലെ വിദഗ്ധരുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തിൽ നയം നടപ്പാക്കിയത്. പുരോഗമനപരമായ നീക്കമാണിതെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. , ഇത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം പകരുമെന്ന് അദ്ദേഹം പറഞ്ഞു.