Uncategorized

യൂത്ത് ലീഗ് രക്‌തദാന ക്യാമ്പ്:ബ്ലഡ് കെയർ നിയോജകമണ്ഡലം തല ഉദ്ഘാടനം നാളെ നടക്കും

ഇരിട്ടി: മുസ്‌ലിം യൂത്ത് ലീഗ് ബ്ലഡ് കെയർ രക്‌തദാന പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം നാളെ രാവിലെ 9:30 ന് ഇരിട്ടി ക്വീൻസ് ഹെൽത്ത് മാളിൽ നടക്കും,. തലശ്ശേരി ഗവണ്മെന്റ് ബ്ലഡ് ബാങ്ക് രക്ത ശേഖരണം നടത്തും.ക്വീൻസ് ഹെൽത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഡോ. നജീബ് എസ്, ഡോ. ജോർജ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, ജന സെക്രട്ടറി അജ്മൽ ആറളം, ഷം‌നാസ് വിളക്കോട്, ഷഫീഖ് പേരാവൂർ, ജാഫർ തറാൽ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button