Uncategorized
ചുങ്കക്കുന്ന് ഗവ.യു പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പിനു തുടക്കമായി

ചുങ്കക്കുന്ന്: സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിനു ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത് മെമ്പർ ബാബു മാങ്കോട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സീനിയർ അദ്ധ്യാപകൻ ഷാവു കെ വി, സ്കൂൾ സോഷ്യൽ സർവിസ് കോർഡിനേറ്റർ സജിഷ എൻ ജെ, ലീഡർ അൻവിൻ മാത്യു രജീഷ്, നിഷാദ് മണത്തണ എന്നിവർ സംസാരിച്ചു.
രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പിൽ പുഴനടത്തം, പ്രകൃതി സംരക്ഷണ ക്ലാസ്സ്, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ക്ലാസ്സ്, പ്രസംഗ പരിശീലനം, നാടൻ പാട്ടരങ്ങ് എന്നിവ നടക്കും.