Uncategorized
ഒരു കിലോയോളം എംഡിഎംഎയുമായി ലഹരിസംഘം; കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട

കൊച്ചി: കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട. പശ്ചിമ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി സംഘം കൊച്ചിയിൽ ഒരു കിലോയോളം എംഡിഎംഎ എത്തിച്ചുവെന്നാണ് വിവരം. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരി മാഫിയ സംഘത്തിലെ കണ്ണികളും പിടിയിലായെന്നാണ് സൂചന. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രക്വർത്തിച്ചിരുന്ന ലഹരിമാഫിയ സംഘത്തിലെ നാല് പേരെ ഇന്നലെ എക്സൈസ് പിടികൂടിയിരുന്നു.