Uncategorized

രണ്ടുവയസ്സുകാരിയുടെ കൊല; അപ്പൂപ്പൻ്റെ മരണത്തിലും ദുരൂഹത, ദേവേന്ദു കൊല്ലപ്പെട്ടത് ഉദയൻ്റെ മരണാനന്തരചടങ്ങ് ദിവസം

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ അപ്പൂപ്പന്റെ മരണത്തിലും ദുരൂഹത. ഉദയന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോട്ടുകാല്‍ക്കോണം വാര്‍ഡ് മെമ്പര്‍ ആവശ്യപ്പെട്ടു. അച്ഛന്റെ രോഗത്തെക്കുറിച്ച് ശ്രീതു പലതവണ പലകാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. ആദ്യം കാന്‍സര്‍ എന്നും പിന്നീട് ലിവര്‍ സിറോസിസ് എന്നും മാറ്റി പറഞ്ഞു. മരണപ്പെടുന്നതിന് തലേദിവസവും ഉദയന്‍ അമ്പലത്തില്‍ പോകുന്നത് കണ്ടവരുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

അച്ഛന്‍ മരിക്കാറായെന്ന് പലതവണ ശ്രീതു കള്ളം പറഞ്ഞ് കടക്കാരെ പറ്റിച്ചിട്ടുണ്ട്. ഉദയന്റെ മരണാനന്തര ചടങ്ങ് നടക്കേണ്ട ദിവസമായിരുന്നു ദേവേന്ദുവിന്റെ കൊലപാതകമെന്നും നാട്ടുകാര്‍ പറയുന്നു. ദേവേന്ദുവിന്റെ മരണത്തിലും അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നാണ് റൂറല്‍ എസ്പി കെ എസ് സുദര്‍ശനന്‍ പ്രതികരിച്ചത്. അന്വേഷണം തുടരുകയാണ്. ഫോണ്‍ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കും. വാട്‌സാപ്പ് സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും നഷ്ടമായ ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും എസ് പി പറഞ്ഞു.

അതേസമയം, പ്രതി ഹരികുമാര്‍ പൊലീസിനോട് നിസഹകരണം തുടരുകയാണ്. പൊലീസ് നല്‍കിയ ഭക്ഷണവും വെള്ളവും പ്രതി നിരസിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button