Uncategorized
കലോത്സവത്തിനിടെയുണ്ടായ സംഘർഷം; SFI നേതാക്കളെ മർദ്ദിച്ച പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പോലീസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.
കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ തലക്കടിച്ച ഗോകുൽ ഗുരുവായൂരിനുൾപ്പെടെയുള്ളവർക്ക് രക്ഷപ്പെടാനാണ് ആംബുലൻ സജ്ജീകരിച്ചത്. ആംബുലൻസ് വിളിച്ചുവരുത്തി ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാള സിഐയുടെ നേതൃത്വത്തിലാണ് മർദ്ദനത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.




