Uncategorized
കേളകം സാൻജോസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിനും രജത ജൂബിലി ആഘോഷങ്ങൾക്കും ജനുവരി 31 വെള്ളിയാഴ്ച തുടക്കമാകും

കേളകം: കേളകം സാൻജോസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ മഹോത്സവത്തിനും രജത ജൂബിലി ആഘോഷങ്ങൾക്കും ജനുവരി 31 വെള്ളിയാഴ്ച തുടക്കമാകും. ഫെബ്രുവരി 8 ശനിയാഴ്ച ആഘോഷമായ തിരുനാൾ കുർബാനക്ക് ശേഷം കേളകം ടൗണിലേക്ക് പ്രദക്ഷിണവും വിവിധ കലാപരിപാടികളും അരങ്ങേറും. 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം ഫെബ്രുവരി 9 ഞായറാഴ്ചയാണ് സമാപിക്കുക.