Uncategorized

തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; 361 പ്രവാസികളെ ഒമാനിൽ നിന്ന് നാടുകടത്തി

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പേരെ നാടുകടത്തി. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 428 പ്രവാസി തൊഴിലാളികളെയാണ് തൊഴില്‍ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. ഇതില്‍ 361 പേരെ നാടുകടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വടക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും പേര്‍ പിടിയിലായത്.

2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 605 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളില്‍ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ടുള്ള 131 പരാതികളില്‍ അന്വേഷണം നടത്തി. ഇതകില്‍ 75 കേസുകളിലെ പ്രതികളെ പിടികൂടി. ആകെ അറസ്റ്റിലായ 428 പ്രവാസി തൊഴിലാളികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയത് 361 പേരെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button