Uncategorized
ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

ഇരിക്കൂർ: ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസിൽ ഉള്ളവർക്ക് അവധി നൽകിയിരുന്നു. കൂട്ടുകാരോടൊപ്പം ആഴമുള്ള ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കിൽപെട്ട ഷാമിലിനെ കർണാടക സ്വദേശികളായ മീൻ പിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.