Uncategorized

മുനമ്പം ജുഡീഷ്യൽകമ്മീഷൻ നടത്തുന്നത് വസ്തുതാ പരിശോധനമാത്രം, ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെടാൻ അധികാരമില്ല

എറണാകുളം: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നടത്തുന്നത് വസ്തുതാ പരിശോധനമാത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കമ്മീഷന് ജുഡീഷ്യൽ അധികാരമോ, അർധ ജുഡീഷ്യൽ അധികാരമോ ഇല്ല. മുനമ്പത്തെ താമസക്കാരുടെ താൽപര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന ശുപാർശകളാകും കമ്മീഷൻ നൽകുക. ശുപാർശകൾ നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ കമ്മീഷന് അധികാരമുണ്ടാകില്ല.

മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാ‍ർ സത്യവാങ്മൂലം നൽകിയത്. ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കാര്യമായ പഠനം നടത്തിയിട്ടാണോ കമ്മീഷനെ നിയോഗിച്ചതെന്ന് സംശയമുണ്ടെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. മുനമ്പം കമ്മീഷനായി സർക്കാർ നിയമിച്ച ജസ്റ്റീസ് സി എൻ രാമചന്ദ്രൻനായർ കഴിഞ്ഞ ദിവസം നടപടിക്രമങ്ങളുടെ ഹിയറിങ് പൂർത്തിയാക്കിയിരുന്നു. അടുത്തമാസം ഇരുപത്തിയെട്ടിനകം റിപ്പോർട്ട് സമർപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button