Uncategorized

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി; ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായെന്ന് വിവരം

എറണാകുളം ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നില അതീവ ഗുരുതരം എന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെവീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു. കൈ മുറിഞ്ഞിട്ടുണ്ടായിരുന്നു. അര്‍ധ നഗ്നയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പീഡന ശ്രമവും പൊലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുറച്ചു നാളുകളായി അച്ഛനും അമ്മയും പെണ്‍കുട്ടിക്കൊപ്പമല്ല താമസം. അവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് അറിഞ്ഞു കൊണ്ടാണ് രാത്രി ഇയാള്‍ വീട്ടിലേക്ക് എത്തുന്നത്. വെളുപ്പിന് നാല് മണിയോടെ പെണ്‍കുട്ടി തന്റെ മര്‍ദ്ദനത്തില്‍ മരിച്ചു എന്ന് തോന്നിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ നിന്ന് പോകുന്നത്. പിന്നീട് ബന്ധു വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ സോഫയില്‍ അബോധാവസ്ഥയില്‍ കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button