Uncategorized
ചെന്താമരയെന്ന പേര് വില്ലനായി; കോഴിക്കോട് ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; പിന്നാലെ വിട്ടയച്ചു, ആള് മാറി!

കോഴിക്കോട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ആള് മാറി അറസ്റ്റ്. കോഴിക്കോട് കൂടഞ്ഞിയിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയായ ചെന്താമരയല്ല ഇയാളെന്ന് തിരിച്ചറിഞ്ഞതോടെ തിരുവമ്പാടി പൊലീസ് ഇയാളെ വിട്ടയച്ചു. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നാലെ തിരുവമ്പാടി പൊലീസ് മലയോര മേഖലയായ കൂമ്പാറയിൽ പരിശോധന തുടങ്ങി.