Uncategorized
ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി പൊലീസ്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. കോഴിക്കോട് തിരുവമ്പാടിയിൽ വെച്ച് ചെന്താമരയുടെ മൊബൈൽ ഓണായതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. തിരുവമ്പാടിയിൽ ഇയാൾ ക്വാറിയിലെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അതേ സമയം ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു. തിരുവമ്പാടി സിഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഇതേവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് പുറത്തുവരുന്ന വിവരം. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.