Uncategorized

മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിൽ നടത്തിയ അനുസ്മരണത്തിൽ പ്രമുഖ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു, എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ദീർഘകാലം എംടിയുമായി ഉണ്ടായിരുന്ന സഹവർത്തിത്വത്തിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.

പൊതുസമൂഹത്തിന് അറിയപ്പെടാത്ത ഒരു എംടിയെ ആണ് ശ്രീ മണമ്പൂർ രാജൻ തന്റെ വാക്കുകളിലൂടെ വരച്ചു കാട്ടിയത്. ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ സർഗ്ഗ റോയ്, മലയാളം മിഷൻ സെക്രട്ടറി ദിലീപ് സി എൻ എൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ സോണിയ ഷിനോയ് അധ്യക്ഷയായിരുന്നു. കൺവീനർ ഫിറോസിയ സ്വാഗതമാശംസിച്ചു. ജോയിന്റ് കൺവീനർ എൻസി ബിജു നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button