Uncategorized

പ്രവാസികൾക്ക് തിരിച്ചടി: നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിർദേശത്തിന്മേൽ ബഹ്റൈനിൽ ഇന്ന് ചർച്ച

മനാമ: ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതിയേർപ്പെടുത്തിയേക്കും. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ ഇന്ന് ചർച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. പ്രവാസികളെ ബ്ലാക്ക് മാർക്കറ്റ്, ക്രിപ്റ്റോകറൻസി ഇടപാടുകളിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നും ഒരു സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ രാജ്യത്തെ ബാധിച്ചേക്കാമെന്നും വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ശൂറാ കൗൺസിൽ ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഈ നിർദേശത്തെ എതിർത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button