Uncategorized
‘ടിപ്പു സുൽത്താന്റെ കാലത്ത് നിധി സൂക്ഷിച്ചിരുന്നുവെന്ന് കണക്ക് കൂട്ടൽ’; ആരിക്കാടി കോട്ടയിൽ കുഴിയെടുത്ത സംഭവത്തിൽ ദുരൂഹത

കാസർഗോഡ് കുമ്പള ആരിക്കാടി കോട്ടയിൽ നിധി കണ്ടെത്താൻ കുഴിയെടുത്ത സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. മുസ്ലിം ലീഗ് നേതാവും, മൊഗ്രാൽ – പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാറിന്റെ നേതൃത്വത്തിലാണ് കോട്ടയ്ക്കുള്ളിൽ കുഴിയെടുത്തത്. സംഭവത്തിൽ പിടിയിലായ അഞ്ചു പേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.പുരാവസ്തു വകുപ്പിന് കീഴിലുള്ള ആരിക്കാടി കോട്ടയിൽ ടിപ്പു സുൽത്താന്റെ കാലത്ത് നിധി സൂക്ഷിച്ചിരുന്നു എന്ന കണക്ക് കൂട്ടലിൽ ആണ് കിണറിൽ കുഴിയെടുത്ത് പരിശോധിക്കാൻ എത്തിയതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. കണ്ണൂരിൽ കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചു എന്ന് വിശ്വസിപ്പിച്ചാണ് മുജീബ് കമ്പാർ മറ്റ് നാല് പ്രതികളെ കോട്ടയിൽ എത്തിക്കുന്നത്.