Uncategorized

ലേബർ രജിസ്ട്രേഷൻ പുതുക്കൽ, ഇതരസംസ്ഥാന തൊഴിലാളികളുടെ അതിഥി പോർട്ടൽ രജിസ്ട്രേഷൻ എന്നിവ നാളെ നടക്കും

കേളകം: കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് 1960 പ്രകാരം 2025 വർഷത്തെ ലേബർ രജിസ്ട്രേഷൻ പുതുക്കാത്ത സ്ഥാപന ഉടമകൾ രജിസ്ട്രേഷൻ പുതുക്കുന്നതിനും, ഇതുവരെ മേൽ രജിസ്ട്രഷൻ എടുക്കാത്ത സ്ഥാപന ഉടമകൾ പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനും നാളെ (28/1/2025) കേളകം ടൗണിൽ യു എം സി ഓഫീസിൽ വെച്ച് രാവിലെ 11 മണി മുതൽ നടക്കുന്ന ക്യാമ്പിൽ ഹാജരാകേണ്ടതാണെന്ന് അറിയിക്കുന്നു.

കൂടാതെ കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തൊഴിൽ വകുപ്പിൻ്റെ അതിഥി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യിക്കുന്നതിനും, അതിഥി കാർഡ് അനുവദിക്കുന്നതിനും മേൽ തൊഴിലാളികൾ അവരുടെ ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ സഹിതം ക്യാമ്പിൽ എത്തിച്ചേരണം. തൊഴിലുടമകൾ, കോൺട്രാക്ടർമാർ, തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ തൊഴിലാളികളെ ക്യാമ്പിൽ എത്തിച്ച് അതിഥി കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ് എന്ന് ഇരിട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button