Uncategorized
ട്രംപിന്റെ നികുതി ഭീഷണിക്ക് കൊളംബിയ വഴങ്ങി; കുടിയേറ്റക്കാരെ സ്വീകരിക്കും

അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാമൂഴത്തിലെ ആദ്യ നികുതി ഭീഷണിയില്‍ ട്രംപിന് മുന്നില്‍ വഴങ്ങി കൊളംബിയ. അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാമെന്ന് കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതോടെ നാടുകടത്തപ്പെട്ടവരുമായി എത്തിയ യുഎസ് സൈനിക വിമാനം വൈകാതെ സ്വീകരിക്കാമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിക്കുകയായിരുന്നു.