Uncategorized
ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്കരൻ അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്കരൻ (77) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ദേശാഭിമാനിയിലെ ആദ്യ വനിത ന്യൂസ് എഡിറ്റർ ആയിരുന്നു. അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് സി ഭാസ്കരനാണ് ഭർത്താവ്. മകൻ: മേജർ ദിനേശ് ഭാസ്കർ (മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി). മൃതദേഹം ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വസതിയിൽ എത്തിക്കും.സംസ്കാരം ചൊവ്വാഴ്ച രാവിലെ ശാന്തികവാടത്തിൽ.