Uncategorized

ബിജെപിയിൽ പരാതി പാലക്കാട് മാത്രമല്ല, 27 ജില്ലാ പ്രസിഡണ്ടുമാരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗം, ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും. പാലക്കാട് മാത്രമല്ല മറ്റ് പല ഇടങ്ങളിലും പരാതികൾ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്. സംസ്ഥാന പ്രസിഡണ്ടിനെ മാറ്റുന്നതിലും വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.

പല മാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചത്. കൂടുതൽ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും അത് കൊണ്ടാണെന്നാണ് വിശദീകരണം. ‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്.

അതേ സമയം തിരുവനന്തപുരത്ത് കരമന ജയന്റെ നോമിനേഷനെതിരെ പരാതിയുണ്ട്. പ്രായപരിധി 60 പിന്നിട്ടെന്ന പരാതി ഇതിനകം കൗൺസിലർമാരടക്കം നേതൃത്വത്തെ അറിയിച്ചു. 27 സംഘടനാ ജില്ലാ പ്രസിഡണ്ടുമാരിൽ നാലിടത്ത് മാത്രമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുള്ളത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന മൂന്ന് പേരുണ്ട്. ബാക്കി ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ്. അതിൽ തന്നെ കരമന ജയൻ അടക്കം വി മുരളീധരനെ പിന്തുണക്കുന്നവരാണ് സുരേന്ദ്രന്റെ നോമിനികളെക്കാൾ കൂടുതലുള്ളത്. സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ ഘടകമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button